കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ കൊടുംകുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രവി പൂജാരിയെ കേരളത്തിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമമാരംഭിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. അറസ്റ്റിന് ബംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.