ജയ്പൂര്‍: രാജസ്ഥാനില്‍ അമ്മാവന്‍ ബലാത്സംഗം ചെയ്തതിനെ തുടർന്ന് മനോവിഷമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചു. ജോധ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യക്ക് ശ്രേമിച്ച പെൺകുട്ടിയെ കിണറ്റില്‍ നിന്ന് പൊക്കിയെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ അമ്മാവന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ അച്ഛൻ നിരവധി തവണ അമ്മാവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും അയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തില്‍ ആണ് അന്ന് രാത്രി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയതും ആത്മഹത്യ ചെയ്തതും. വീട്ടുകാരുടെ പരാതിയില്‍ അമ്മാവനെതിരെ കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോയിനുദ്ദീനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.