ഇടുക്കി : സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയോടനുബന്ധിച്ച് ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്. ചര്‍ച്ചയ്ക്ക് ഡിവൈഎഫ്ഐയെയാണ് ചുമതലപ്പെടുത്തിയത്. ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോള്‍ മറുവശത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുകയാണ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്. ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി ലഭിച്ച ജോലി ആദ്യം രാജിവെയ്ക്കണം. കുറ്റബോധം കൊണ്ടാണ് ഡിവൈഎഫ്‌ഐ ചര്‍ച്ചയ്ക്ക് തുനിഞ്ഞതെന്നും അദ്ദേഹം ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐശ്വര്യകേരള യാത്ര ഇന്ന് 9ആമത് ജില്ലയിലാണ് പര്യടനം നടത്തുന്നത്. ജനാധിപത്യ വിശ്വാസികളുടെ കുത്തൊഴുക്കാണ് യാത്രയില്‍ ഉടനീളം ദ്യശ്യമാകുന്നത്. മലബാറിലെ ഇടതു കോട്ടകളെ പിടിച്ചു കുലുക്കിയ യാത്ര എറണാകുളം ജില്ല പിന്നിടുമ്പോള്‍ മഹാപ്രവാഹമായി മാറി. യുവജനങ്ങള്‍, വനിതകള്‍ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്ന് ഉള്ളവര്‍ യാത്രയില്‍ കണ്ണികളാക്കുകയാണ്.
സര്‍ക്കാരിന് എതിരെയുള്ള ജനരോഷമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആര്‍ത്തലയ്ക്കുന്നത്. മലബാറിലെ തേരോട്ടത്തിന് ശേഷം നെല്ലറയുടെ നാടായ പാലക്കാടും പിന്നിട്ട് യാത്ര പൂരത്തിന്റെ ദേശമായ ത്യരുരില്‍ കടന്നപ്പോള്‍ ആവേശ പൂരമായിരുന്നു കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ കൈവിട്ട കോട്ട യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു തൃശുരിലെ പ്രതികരണം. ബി.ഡി.ജെ.എസ് വിട്ട് രൂപീക്യതമായ ബി.ജെ.എസില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ചാവക്കാട് നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്. ഒരു സംസ്ഥാന സമ്മേളനത്തിനുള്ള ജനക്കൂട്ടമാണ് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ച് കൂടിയത്.
കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന് എതിരെ പോരാടി ജീവന്‍ വെടിഞ്ഞ ഏഴ് ധീര രക്തസാക്ഷികളുടെ സ്മരണകള്‍ തുടിക്കുന്ന അങ്കമാലിയില്‍ നിന്നാണ് എറണാകുളം ജില്ലയിലെ ഐശ്വര്യ യാത്ര ആരംഭിച്ചത്. യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായ വ്യവസായ നഗരത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കാന്‍ ഒരു രാഷ്ട്രീയ ചേരിക്കും കഴിയില്ല എന്ന് ബോധ്യപ്പെടുത്തുന്ന ജന ബാഹുല്യമായിരുന്നു വിവിധ സ്വീകരണ കേന്ദ്രങ്ങളിലും മെറൈന്‍ ഡ്രൈവിലും ദൃശ്യമായത്. മഹാ നഗരത്തിലെ പര്യടനത്തിന് ശേഷം രാജ നഗരിയായ ത്യപ്പൂണിത്തറയിലെ സ്വീകരണ വേദിയില്‍ എത്തിയ സംവിധായകന്‍ മേജര്‍ രവിയെ ജാഥക്യാപ്റ്റന്‍ സ്വീകരിച്ചിരുന്നു. വിശ്വാസികളെയും യുവജനങ്ങളെയും വഞ്ചിച്ച പിണറായി സര്‍ക്കാരിന് മറുപടി നല്‍കാന്‍ യുഡി.ഫിനെ കഴിയു എന്ന് അദ്ദേഹം പറഞ്ഞു. നാളെ ജാഥ കോട്ടയം ജില്ലയില്‍ പ്രവേശിക്കും.