മദ്യവിലവര്‍ധന മദ്യക്കമ്പനികള്‍ക്ക് അനധികൃത ലാഭത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണ്. ഇടപാടില്‍ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. തീരുമാനം ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭം നേടാന്‍ സഹായിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണ്.
എന്നാല്‍ ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. 966 കോടി അധിക വരുമാനം ആണ് ഉണ്ടാകുകയെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. അഴിമതി ആരോപിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ്. സര്‍ക്കാരിന് 957 കോടി രൂപയും ബെവ്‌കോയ്ക്ക് 9 കോടിയും അധികവരുമാനം ലഭിക്കും.