മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറുംചേര്‍ന്ന് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി കണ്‍വീനറായ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമേ പറയുന്നുള്ളു. മുസ്ളീം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ്, അത് കൊണ്ട് തന്നെ താനും ഉമ്മന്‍ചാണ്ടിയും മുസ്ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് സംസാരിക്കുകയുംചര്‍ച്ച നടത്തുകയും ചെയ്യുന്നത്പുതിയ കാര്യമല്ല. എന്നാല്‍ ഇടതു മുന്നണി കണ്‍വീനറും മുഖ്യമന്ത്രിയും ചേര്‍ന്ന്. ഈ കൂടിക്കാഴ്ചകളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതേ മുസ്ളീം ലീഗുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മത മൗലികവാദം എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ലീഗുമായി ചേര്‍ന്ന് ഭരിച്ച പാര്‍ട്ടിയാണ് സിപിഎം എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമുതല്‍ സംസ്ഥാനത്ത് വന്‍ വര്‍ഗീയ ചേരിതരിവ് സൃഷ്ടിക്കാനാണ് സിപിഎമ്മും ഇടതു മുന്നണിയുംശ്രമിക്കുന്നതെന്നത്്്. സര്‍ക്കാര്‍ ഇതിന് കുടപിടിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയപ്രചരണവും നടത്താന്‍ സിപിഎമ്മിന്് മടിയില്ലന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്്. കോണ്‍ഗ്രസും യുഡിഎഫും എല്ലാക്കാലത്തും മതേതര നിലപാടുകള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനമാണ്. കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു മുന്നണി അവരുടെ ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്തുന്നവര്‍ ഇടുങ്ങിയ മനസിന്റെ ഉടമകളാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തെ മുസ്ളീം ലീഗ് പ്രവര്‍ത്തകന്‍ സമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരവധി തവണ സംഘര്‍ഷമുണ്ടായ സ്ഥലമാണവിടം, പൊലീസിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
യു ഡി എഫ് സര്‍ക്കാര്‍ കൊടുത്ത വീടിന്റെ പകുതി പോലും സര്‍ക്കാല്‍ ലൈഫിലൂടെ നല്‍കിയില്ല: യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് നാല് ലക്ഷത്തി നാല്‍പ്പത്തിമൂവായിരം വീട് വച്ച് കൊടുത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു മുന്നണി നാലരവര്‍ഷം കൊണ്ട്ഒന്നര ലക്ഷം വീടുകള്‍ വച്ചുവെന്നാണ് അവകാശപ്പെടുന്നത്. അതില്‍ തന്നെ അമ്പതിനായിരം വീടുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണി തുടങ്ങിയവയാണ്. പാവപ്പെട്ടവര്‍ക്ക് ആര് വീട് വച്ചുകൊടുത്താലും അത് നല്ല കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.