ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയ വിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സിപിഎമ്മിനെന്നായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റെന്ന നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്. അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസഭ ജോസ് കെ മാണിക്ക് നല്‍കുന്നതിനോട് എന്‍ സിപിക്കും വിജോയിപ്പില്ല. മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.
ജോസ് കെ മാണിയുടെ മുന്നണിയിലേക്ക് എത്തിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴെന്നും മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്നുമാണ് സിപിഎം നിലപാട്. എന്‍സിപിയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ചില നീക്കങ്ങളും രാജ്യസഭ ജോസിന് തന്നെ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.