കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡല്‍ഹിയില്‍ നടന്ന മാര്‍ച്ചിന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഉന്തും തള്ളിനുമിടെ യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബക്കും പരുക്കേറ്റു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
ബി.ജെ.പി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോണ്‍ഗ്രസ് ഒന്നിനോടും അനുകമ്പ കാണിക്കില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ 50 ദിവസത്തിലധികമായി രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.