വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷകളില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് 22 നും 25 നും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. 22 ന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 19 ന് ഉച്ചയ്ക്ക് 12 ന് മുന്‍പ് തപാലിലൂടെയോ ഇ- മെയിലിലൂടെയോ പേരും വിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം. കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷകള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭിക്കും.
25 ന് രാവിലെ 11 നാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയുള്ള തെളിവെടുപ്പ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 24 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് വിവരങ്ങള്‍ സെക്രട്ടറിയെ അറിയിക്കണം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തപാലിലൂടെയോ ഇ-മെയിലൂടെയോ അഭിപ്രായങ്ങള്‍ അറിയിക്കാം.
ഇ-മെയില്‍: kserc@erckerala.org, വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010.