താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ല. തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതല്‍ നിയമിക്കാനോ തീരുമാനമില്ല. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും നിരാശ.
മന്ത്രിസഭായോഗം പകുതി അജന്‍ഡ മാറ്റിവയ്ക്കുകയും ചെയ്തു. 15 വര്‍ഷം സര്‍വീസുള്ളവരെ ആകും സ്ഥിരപ്പെടുത്തുക. വിവിധ വകുപ്പുകളിലെയും പൊതുമേഖലയിലെയും താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തും. ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരും.
അതിനിടെ, നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ രംഗത്തുവന്നു. ഇല്ലാത്ത ഒഴിവുകളില്‍ നിയമനം ആവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികളുടെ സമരം. ഉദ്യോഗാര്‍ഥികളെ മുന്‍നിര്‍ത്തി അക്രമ സമരത്തിനാണ് കോണ്‍ഗ്രസ് ശ്രമമെന്നും വിജയരാഘവന്‍ ആരോപിച്ചു.