പിഎസ്സി നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. പത്രമാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിളിക്കുമെന്ന പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികള്‍.
അതേസമയം ചര്‍ച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ. ജനാധിപത്യ സംവിധാനത്തില്‍ ഒരു വിഷയം പറഞ്ഞുതീര്‍ക്കുന്നതിന് അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ഈ പരാജയം കേരളത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.