ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണമുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലുള്ള സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം.
പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്നും അതില്‍ 75 ശതമാനത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
അതേസമയം ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.