മഹാരാജ സുഹെല്‍ദേവ് സ്മാരകത്തിനും ചിത്തൗര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 16 ന് രാവിലെ 11:00 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് തറക്കല്ലിടുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നടക്കുന്ന പരിപാടി മഹാരാജ സുഹെല്‍ദേവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുക്കും.
മഹാരാജ സുഹെല്‍ദേവിന്റെ കുതിരസവാരി പ്രതിമ സ്ഥാപിക്കുന്നതും കഫറ്റീരിയ, അതിഥി മന്ദിരം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് തുടങ്ങി വിവിധ വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടും.
മഹാരാജ സുഹെല്‍ദേവിന്റെ രാജ്യത്തോടുള്ള ഭക്തിയും സേവനവും എല്ലാവര്‍ക്കും പ്രചോദനമാണ്, ഈ സ്മാരക സ്ഥലത്തിന്റെ വികസനത്തോടെ മഹാരാജ സുഹെല്‍ദേവിന്റെ വീരകഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ രാജ്യത്തിന് കഴിയും. ഇത് ഈ സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ കൂടുതല്‍ മെച്ചപ്പെടുത്തും.