മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തിയതി മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സെക്കന്റ് ഷോ അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് പ്രീസ്റ്റിന്റെ റിലീസ് മാറ്റിയത്. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്.
രാവിലെ 9 മുതല്‍ രാത്രി 9 വരെ നിലവില്‍ മൂന്ന് ഷോകള്‍ മാത്രമാണ് തീയേറ്ററുകളില്‍ ഉള്ളത്. ഫെബ്രുവരിയില്‍ 12 മലയാള ചിത്രങ്ങളാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പ്രീസ്റ്റിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് മാറ്റി വെക്കാനുള്ള ആലോചനയിലാണ്.