എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ ആണ്‍കുട്ടികള്‍ക്കായി പണികഴിപ്പിച്ചിട്ടുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ. കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍, കൗണ്‍സിലര്‍ സാനിയ തോമസ്, എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ സന്ധ്യ. കെ എന്നിവര്‍ പ്രസംഗിച്ചു.