നടി പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച സ്‌റ്റൈലിഷ് വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുകയായിരുന്നു പൂര്‍ണിമ. ഗോവയില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്തുവച്ച വിഡിയോ ആണ് പൂര്‍ണിമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അള്‍ട്രാ മോഡേണ്‍ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
https://www.instagram.com/p/CJ3HHcPHTee/?utm_source=ig_web_copy_link
നടി എന്നതിലുപരി തിരക്കേറിയ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാന്‍ നടി എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂര്‍ണിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.