രാജ്യത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കം കുറിച്ചത് ഏറ്റവും വലിയ വാക്‌സീന്‍ ദൗത്യത്തിനാണ്. രണ്ട് വാക്‌സീനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്‍കുമെന്നും വാക്‌സീന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരികയെന്ന് പ്രധാനമന്ത്രി.
ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ഡൗണ്‍ അനിവാര്യമായിരുന്നു. മുന്നണിപ്പോരാളികളുടെ ദുരിതം വിവരിക്കുമ്പോള്‍ വികാരഭരിതനായി മോദി.
മാസ്‌ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാംഘട്ടത്തില്‍ മുപ്പതുകോടി മുതിര്‍ന്നവര്‍ക്ക് വാക്‌സീന്‍ നല്‍കും. ദുഷ്പ്രചാരണങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.