ഫെസ്റ്റിവല്‍ മൂവി – പ്ലാസ്റ്റിക് മീനുകള്‍ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് ആലപ്പുഴ കലവൂര്‍ ക്രീം കോര്‍ണ്ണര്‍ ഗാര്‍ഡനില്‍ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരന്‍ മാഷ് നിര്‍വഹിച്ചു. കുറത്തിയാടന്റെയും ഡോക്ടര്‍ പ്രേം കുമാര്‍ വെഞ്ഞാറമൂടിന്റെയും വരികള്‍ക്ക് വിനോദ് നീലാംബരി സംഗീതം നല്‍കിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഡ്രീം ആരോ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് നായര്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജയന്‍ കടനാടിന്റേതാണ്, ക്യാമറ സന്തോഷ് അശ്വതിയും , സാഹസംവിധാനം ശ്രീനാഥ് ആദിത്യയും നിര്‍വഹിക്കുന്നു, അസോസിയേറ്റ് ഗീതുറൈം ഓണപ്പള്ളി. ഫെബ്രുവരി 10 നു ശേഷം ആലപ്പുഴ, കൊല്ലം, കരുനാഗപ്പള്ളി, ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും
പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനും ദി കേരളാ ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററുമായിരുന്ന കുറത്തിയാടന്‍ പ്രദീപ് കഴിഞ്ഞ 16ന് ഓച്ചിറയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സിനിമയുടെ മ്യൂസിക് റെക്കോര്‍ഡിങ് കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നു എങ്കിലും അപകടത്തില്‍ തലയുടെ പിന്നില്‍ കമ്പി തുളഞ്ഞുകയറിയതാണ് മരണകാരണമായത്. കഴുവേറിക്കാറ്റ്, കാവ്, ഞാന്‍ ചൊല്ലിയില്ലെന്റെ പെണ്ണെ, തുടലറ്റത്തെ പുണ്വവറ്റ്, കിടാത്തിയുടെ ചാവ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട കവിതകളാണ്. കഴുവേറിക്കാറ്റ് എന്ന പേരില്‍ ഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്.