കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകള്‍ തുറന്നുപറഞ്ഞും ശ്രദ്ധ നേടിയ എംഡി ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. ബിജു പ്രഭാകറിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു ഉള്‍പ്പെടെ യൂണിയനുകള്‍ രംഗത്തുവന്നതോടെ കെഎസ്ആര്‍ടിസിയില്‍ പുതിയ പോര്‍മുഖം തുറന്നിരുന്നു. കോര്‍പറേഷന്‍ ആസ്ഥാനം ഐഎന്‍ടിയുസി യൂണിയന്‍ ഉപരോധിച്ചിരുന്നു. ആരംഭിക്കാനിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് സിഎംഡി പരസ്യമായി തിരിച്ചടിച്ചത്.
വിവാദ പ്രസ്താവനകള്‍ ഇനി വേണ്ടെന്നും പരിഷ്‌കരണ നടപടികള്‍ തുടരാമെന്നും മുഖ്യമന്ത്രി സിഎംഡി ബിജു പ്രഭാകറിനോട് പറഞ്ഞു. ഇന്നലെ ക്ലിഫ് ഹൗസില്‍ വച്ചാണ് കെഎസ്ആര്‍ടിസി എംഡിയെ മുഖ്യമന്ത്രി കണ്ടത്. കെ.എസ്.ആര്‍.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച നടക്കും.
വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു.സിയോ പ്രതിപക്ഷ സംഘടനകളോ അനുകൂലിക്കുന്നില്ല. എം.ഡിക്കെതിരെ െഎ.എന്‍.ടി.യുസി സംസ്ഥാന വ്യാപകമായി ഇന്ന് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു.