കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന് കരുനാഗപ്പള്ളി ലോര്‍ഡ്സ് പബ്ലിക് സ്‌കൂളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, പ്രൊഫ സി രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.