Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KeralaNewsPolitics

ലൈഫ് മിഷന്‍: സമാനതകളില്ലാത്ത പാര്‍പ്പിട വികസനം; എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്, അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

by rdpathram January 28, 2021
January 28, 2021

സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സു വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലര വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,50,547 വീടുകളാണ് പൂര്‍ത്തിയായത്. ഇതുവഴി പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷന്‍. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നാലു മിഷനുകളാണ് രൂപീകരിച്ചത്. എന്തിനാണ് മിഷനുകള്‍ എന്ന് ചോദിച്ചവരുണ്ട്. എന്നാല്‍, കാര്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്ന് ഇപ്പോള്‍ വ്യക്തമായി.

പാര്‍പ്പിട രംഗത്ത് ഇതിനുമുമ്പും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തിന് പരിഹാരമായില്ല. ഇത് കണക്കിലെടുത്താണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നവകേരള കര്‍മ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗം തകര്‍ച്ചയെ നേരിടുന്ന നിലയിലായിരുന്നു. ഇപ്പോള്‍ വലിയ മാറ്റമാണ് ഈ രംഗത്തുണ്ടായത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചുവെന്ന് എന്നു മാത്രമല്ല, 6.8 ലക്ഷം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുകയും ചെയ്തു. കോവിഡ് മഹാമാരിയെ ഒരു പതര്‍ച്ചയുമില്ലാതെ നേരിടാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത് ശക്തമായ പൊതുജനാരോഗ്യമേഖലയാണ്. ആരോഗ്യമേഖലയെ ഈ രീതിയില്‍ ശക്തിപ്പെടുത്തുന്നതില്‍ ആര്‍ദ്രം മിഷന്റെ പങ്ക് വലുതാണ്.

ഹരിതകേരളം മിഷനിലൂടെ സംസ്ഥാനത്തെ പ്രകൃതിയും വെള്ളവും കൃഷിയും മെച്ചപ്പെടുത്താനുള്ള വലിയ ഇടപെടലാണ് നടന്നത്. വിവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ പോയ വീടുകളുടെ നിര്‍മാണമാണ് ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. 52,607 വീടുകള്‍ ഈ ഘട്ടത്തില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതില്‍ 87,697 വീടുകള്‍ പൂര്‍ത്തിയാക്കി. ആകെ ഗുണഭോക്താക്കള്‍ 98,326. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 108 ഗ്രാമപഞ്ചായത്തുകള്‍ ലക്ഷ്യം പൂര്‍ണമായും നിറവേറ്റി.

പി.എം.എ.വൈ അര്‍ബന്‍ പ്രകാരം 63,449 വീടുകളും റൂറല്‍ പ്രകാരം 17,149 വീടുകളും ഇതിനൊപ്പം പൂര്‍ത്തിയാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലൈഫുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. രണ്ടു വ്യത്യസ്ത പദ്ധതികളുടെ ഗുണഫലം ഇതുവഴി ഭവനരഹിതര്‍ക്ക് ലഭിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും നാലുലക്ഷം രൂപയുടെ സഹായം സര്‍ക്കാര്‍ ഉറപ്പാക്കി.

മൂന്നാംഘട്ടത്തില്‍ ഭൂമിയില്ലാത്തവരുടെ ഭവന നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. അഞ്ച് സമുച്ചയങ്ങള്‍ രണ്ടു മാസത്തിനകവും 32 സമുച്ചയങ്ങള്‍ മെയ് മാസവും പൂര്‍ത്തിയാകും. സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍പെടുത്തിയാണ് 14 സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. എന്നാല്‍, അവിടെ ഇതൊന്നും നടക്കാന്‍ പാടില്ല എന്നാഗ്രഹിക്കുന്ന ചിലര്‍ ഉണ്ടെന്നാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയതിലൂടെ തെളിയുന്നത്.

നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്താനും ജനങ്ങള്‍ക്കു ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കാനുമാണ് ഒരു കൂട്ടര്‍ അപവാദ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. ലക്ഷ്യമിട്ട എല്ലാ വികസനപദ്ധതികളും കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലിും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും ഒരുമിച്ചുകൊണ്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

പരിമിതികള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. സമൂഹത്തിന്റെ പിന്തുണയോടെയാണ് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറികടക്കാനാകുമെന്ന വിശ്വാസം സര്‍ക്കാരിനുണ്ട്. ലൈഫ് പദ്ധതി വിജയിപ്പിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. പുതുതായി ഭരണമേറ്റ ഭരണാധികാരികള്‍ ഈ കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. വലിയ ഉത്തരവാദിത്വമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കോവിഡ് ഭീഷണി ഗൗരവമായി കാണണം. കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികള്‍ പുനരുജീവിപ്പിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്നുറപ്പുവരുത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും ലൈഫ്മിഷന്‍ സി.ഇ.ഒ. യു.വി. ജോസും ചടങ്ങില്‍ പങ്കെടുത്തു. രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഗുണഭോക്തത്താക്കളുടെ സംഗമം വിവിധ മേഖലകളില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വട്ടിയൂര്‍ക്കാവിലെ വാഴോട്ടുകോണം പാപ്പാട്ട് ലൈഫ്മിഷനില്‍ നിര്‍മിച്ച വീട് കാലത്ത് മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും സന്ദര്‍ശിച്ചു.

 

#Life Mission Projectpinarayi vijayan
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടിക്കാറാം...

March 1, 2022

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

February 26, 2022

കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം; കേരളം വര്‍ഗീയ...

February 23, 2022

കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്; രണ്ട് സംസ്ഥാനങ്ങള്‍...

February 22, 2022

യുപി കേരളമായാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടില്ല; സംസ്ഥാനത്തെ അവഹേളിച്ച...

February 10, 2022

സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി പിന്തുണ തേടി വിളിച്ച യോഗം...

January 4, 2022

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ല; മുല്ലപ്പള്ളി കെപിസിസി...

    May 3, 2021
  • 2

    ഗൂഢാലോചന കേസ്; ശബ്ദ പരിശോധന ഉടന്‍ നടത്തുമെന്ന് ക്രൈം...

    February 5, 2022

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടിക്കാറാം...

March 1, 2022

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

February 26, 2022