സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 88.12 രൂപയായി. ഡീസലിന് 83.91രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.29രൂപയും ഡീസലിന് 82.59രൂപയുമാണ് വില.
പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയിലധികമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.