തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 31 പൈസയും പെട്രോള്‍ ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമാണ്. പതിനാല് ദിവസത്തിനിടെ ഇന്ധനവില വർധിപ്പിക്കുന്നത് ഇത് എട്ടാം തവണയാണ്.