ഇന്നും ഇന്ധന വില കൂട്ടി. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോളിന് ഇന്ന് കൂട്ടിയത് 25 പൈസയാണ്. ഡീസലിന് 26 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86 രൂപ 57 പൈസയായി ഉയര്‍ന്നു. ഡീസലിന് 80 രൂപ 77 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോള്‍ വില ലിറ്റററിന് 2.34 രൂപയും ഡീസല്‍ 2.36 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം.