വാളയാര്‍ വിഷയത്തില്‍ നിരാഹാരം കിടന്ന ഗോമതി മണിക്കൂറുകള്‍ക്കുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി നിരാഹാര സമരം തുടങ്ങി. വാളയാര്‍ സമര പന്തലില്‍ നിന്നാണ് പൊലീസ് ഗോമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗോമതി നിരാഹാര സമരം തുടങ്ങിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ ഗോമതി ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് എത്തി. ചെറുത്തു നിന്ന ഗോമതിയെയും, പെണ്‍കുട്ടികളുടെ അമ്മയെയും ഉള്‍പ്പെടെ ബലം പ്രയോഗിച്ചാണ് പൊലീസ് മാറ്റിയത്. ആശുപത്രിയിലെത്തിയ ഗോമതി ചികിത്സ നടത്താന്‍ അനുവദിച്ചില്ല. മണിക്കൂറിനുള്ളില്‍ സമര പന്തലില്‍ തിരിച്ചെത്തി. നിരാഹാര സമരം തുടരുമെന്നും, സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമമെന്നും ഗോമതി പറഞ്ഞു
നിരാഹാര സമരം കിടക്കുകയായിരുന്നു പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തു. ഗോമതിയുടെ നിരാഹാര സമരം ഏട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയോട് വനിത പൊലീസ് അപകീര്‍ത്തി കരമായി സംസാരിച്ചെന്നും സമരസമിതി പറഞ്ഞു.
വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രഹപ്പന്തലിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സത്യഗ്രഹത്തിന് പിന്തുണയുമായായാണ് ഗോമതി നിരാഹാരം ആരംഭിച്ചത്. അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.