യുഡിഎഫുമായി സഹകരിക്കാന്‍ പിസി ജോര്‍ജിന്റെ ജനപക്ഷം. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും.
അതേസമയം മാണി സി കാപ്പന്റെ മുന്നണി മാറ്റം തിടുക്കപ്പെട്ടെന്നും പിസി ജോര്‍ജ്. അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലത്. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
അതേസമയം ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ ധാരണയായെന്ന് വിവരം. അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം.