മാണി സി. കാപ്പന്‍ യു.ഡി.എഫില്‍ എത്തുന്നില്ലെങ്കില്‍ യു.ഡി എഫിന് വേണ്ടി പാലായില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ്. യു.ഡി.എഫില്‍ എത്താന്‍ മാന്യമായ പരിഗണന വേണം. പൂഞ്ഞാറിന് പുറമെ പാലായോ കാഞ്ഞിരപ്പള്ളിയോ ആവശ്യപ്പെടും.
യു.ഡി.എഫ് നേതാക്കള്‍ തന്നെയാണ് മുന്നണിയിലേക്ക് വരണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. യു.ഡി.എഫ് നേതൃത്വത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.