കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ. കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ പറഞ്ഞു.
കേരളത്തില്‍ ഇക്കുറി കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എഐസിസി നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി വിഎം സുധീരനെ പോലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഞെരുങ്ങുന്നുവെന്നും ഗ്രൂപ്പ് കളി നിര്‍ത്താന്‍ രണ്ടു നേതാക്കളും തയാറാകണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് മാറ്റം ഉടന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും എന്നും പി സി ചാക്കോ. കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണ്. അത് പരിഹരിക്കാന്‍ കഴിയണമെന്ന് പിസി ചാക്കോ ചൂണ്ടിക്കാട്ടി.