പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ പേപാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സംവിധാനം നിര്‍ത്തലാക്കുമെന്ന് പേപാല്‍ ഇന്ത്യ അറിയിച്ചു. അതേസമയം, രാജ്യാന്തര പണമിടപാടുകള്‍ക്കുള്ള സേവനം ഇനിയും തുടരും.