കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.സംഭവത്തിൽ യുഎപിഎ വകുപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്യും. കേസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കുചേര്‍ന്നിരുന്നു. സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്ത് ആയുധ പരിശീലനം നടന്നതായി പ്രാഥമികമായിട്ട് നടന്ന അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഭീകര സംഘടനാ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. പത്തനാപുരത്ത് പാടശേഖരത്തിനടുത്താണ് ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്നും കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നും ബൈക്കിൻ്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.