തലകുത്തി മറിയുക എന്നത് എത്രമാത്രം ശ്രമകരമായ ഒന്നാണെന്ന് അതൊരിക്കലെങ്കിലും ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് അറിയാം. ഈ ദൗത്യം സാരിയില്‍ പൂര്‍ത്തീകരിച്ചാലോ? പലര്‍ക്കും അത്ര ‘കംഫര്‍ട്ടബിള്‍’ അല്ലാത്ത സാരി ചുറ്റി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന കാര്യം ചിന്തിച്ചുനോക്കൂ…
ഈ സാഹസത്തിനാണ് ജിംനാസ്റ്റിക്സില്‍ ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ പരുള്‍ അറോറ മുതിര്‍ന്നിരിക്കുന്നത്. ബാക്ക് ഫ്ളിപ്പ്, കാര്‍ട്ട്വീല്‍സ്, എന്നിവ സാരിയില്‍ ചെയ്യുന്ന പരുളിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒരു മാസം മുന്‍പാണ് പരുള്‍ വിഡിയോ പോസ്റ്റ് ചെയ്യുന്നത്.
When a gymnast does flips in a saree.
Watched it thrice just to see how the saree defied gravity. #ParulArora #ownit pic.twitter.com/tOxzqUOA7H
— Aparna Jain (@Aparna) January 7, 2021
എന്നാല്‍ എഴുത്തുകാരി അപര്‍ണ ജെയ്ന്‍ ട്വിറ്ററില്‍ ഇത് അപ്ലോഡ് ചെയ്തതോടെയാണ് വിഡിയോ വീണ്ടും തരംഗമാകുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.