കോതമംഗലം: ജനകീയ വികസന പദ്ധതികള്‍ കൊണ്ടുവരുവാനാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നതെന്നും സബൂര്‍ണ്ണ കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പറഞ്ഞു.
ജനങ്ങളുടെ പൂര്‍ണ്ണമായ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടു ബ്ലോക്കു പരിധിയിലെ 10 പഞ്ചായത്തുകളിലും കായിക മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കും ഇതിനായി സ്‌ക്കൂള്‍ ഗ്രൗണ്ടുകള്‍ക്കും പൊതു കളിയിടങ്ങള്‍ക്കും ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കും. എസ്.സി, എസ്ടി വിഭാഗങ്ങള്‍ താമസിക്കുന്ന മുഴുവന്‍ കോളനികളും നവീകരിക്കും.
വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനായി വനിതാ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും .അടഞ്ഞ് കിടക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ നവീകരിച്ച് വനിതകള്‍ക്കായുളള സ്വയം തൊഴിലിനായി തുറന്ന് പ്രവര്‍ത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകള്‍ നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കും.
ആരോഗ്യ, വിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും, ഭവന പദ്ധതികള്‍ക്കായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും ജനകീയമായ പദ്ധതികള്‍ കൊണ്ടുവരികയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യം മിടുന്നതെന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പറഞ്ഞു.