നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിംഗാണ് വെടിവയ്പ്പില്‍ വീരമൃത്യു വരിച്ചത്.
ഹവില്‍ദാര്‍ നിര്‍മ്മല്‍ സിംഗ് ധീരനായ സൈനികനായിരുന്നുവെന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.