പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം ഏഴ് പേര്‍ക്ക് പദ്മവിഭൂഷണ്‍. ഗായിക കെഎസ് ചിത്ര ഉള്‍പ്പെടെ 10 പേര്‍ക്കാണ് പദ്മഭൂഷണ്‍.
മലയാളികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒഎം നമ്പ്യാര്‍, കെകെ രാമചന്ദ്രപുലവര്‍, ബാലന്‍ പൂതേരി, ധനഞ്ജയ് ദിവാകര്‍ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു. സമുദ്ര ഗവേഷകന്‍ അലി മണിക് ഫാന്‍ ഉള്‍പ്പെടെ 102 പേര്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം.
പത്മവിഭൂഷണ്‍ നേടിയവര്‍:
1. ഷിന്‍സോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്‌ഡെ
4. നരിന്ദെര്‍ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിന്‍ ഖാന്‍
6. ബി.ബി.ലാല്‍
7. സുദര്‍ശന്‍ സാഹു
പത്മഭൂഷണ്‍ നേടിയവര്‍:
1. കെ.എസ്. ചിത്ര
2. തരുണ്‍ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖര്‍ കാംബ്ര
4. സുമിത്ര മഹാജന്‍
5. നിപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാന്‍ (മരണാനന്തരം)
7. കേശുബായ് പട്ടേല്‍ (മരണാനന്തരം)
8. കല്‍ബെ സാദിഖ് (മരണാനന്തരം)
9. രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്
10. തര്‍ലോച്ചന്‍ സിങ്