കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന് രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു. പ്രതിഷേധവുമായി രംഗത്ത് എത്തിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചിട്ടുണ്ട്. നാളെ മുതല്‍ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നുണ്ട്. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് രാജ്യസഭ ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.