ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തില്ലെന്ന് ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടിക്കായത്ത്. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച നടന്‍ ദീപ് സിദ്ദു ബിജെപി പ്രവര്‍ത്തകനാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കും. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയിലെ കര്‍ഷകര്‍ സംഘര്‍ഷമുണ്ടാക്കിയെന്ന ആരോപണം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ കര്‍ഷക സംഘടനകളുടെ തീരുമാനം. കാല്‍നട ജാഥ നടത്താനായിരുന്നു തീരുമാനം. ഈ തീരുമാനത്തിനാണ് നിലവില്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം, ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ അടക്കം പ്രതികളാണ്.