നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി മറ്റു ദിവസങ്ങളിലെ നടപടിക്രമങ്ങള്‍ പുനക്രമീകരിച്ചു. ഈ മാസം 28 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം 22 ന് അവസാനിപ്പിക്കാനാണ് തീരുമാനം. 21 ന് ഉച്ചക്ക് ശേഷം സഭ ചേരും. 22ന് അനൗദ്യോഗികാംഗങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന സമയം സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും 21 ന് നടക്കും. ധനവിനിയോഗ ബില്ലും ഉപധനാഭ്യര്‍ത്ഥനകളും 22 ന് പരിഗണിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയും.