കാട്ടാക്കട മണ്ഡലത്തിലെ നിരപ്പുകോണം കുടിവെള്ള വിതരണ പദ്ധതി ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 40 ഓളം കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കോര്‍പസ് ഫണ്ടിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
നിരപ്പുകോണം പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് കുടിവെള്ള പദ്ധതിയിലൂടെ പരിഹാരമായത്. മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. വത്സലകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗിരീശന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.