കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാം വട്ട ചര്‍ച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. നിയമം പിന്‍വലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. ചൊവ്വാഴ്ച കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.