കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് നോട്ടീസ് നല്‍കി എന്‍ഐഎ. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിങ്ങ് സിര്‍സയ്ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ നിയമം പിന്‍വലിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച.