മല്‍സ്യബന്ധന സമുദ്ര ഗവേഷണ ശാസത്ര പഠനത്തിനായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (KUFOS) ഇന്ന് ഇന്ത്യയില്‍ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യത്തിലും, അക്കാഡമിക്ക്‌സിലും KUFOS മികവിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അക്കാഡമിക്ക് ബ്ലോക്ക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ഇന്‍സ്ട്രക്ഷണല്‍ ഫാം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ നിര്‍വ്വഹിച്ചു. സംസ്ഥാന അക്വാറ്റിക് ആനിമല്‍ ഡിസീസ് ആന്റ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബിന്റെ നിര്‍മ്മാണോദ്ഘാടനവും നടന്നു.
നൂതന സൗകര്യങ്ങളോട് കൂടിയ അക്കാഡമിക്ക് ബ്ലോക്കുകള്‍, ലാബോറട്ടറികള്‍, കള്‍ച്ചര്‍ പോഡുകള്‍, ഹോസ്റ്റല്‍ സമുച്ചയങ്ങള്‍, സെമിനാര്‍- വര്‍ക്ക്‌ഷോപ്പ് കോംപ്ലക്‌സുകള്‍, സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കാമ്പസ്സിനകത്ത് തയ്യാറാക്കിയിട്ടുണ്ട്.
പുതിയ അക്കാഡമിക് ബ്ലോക്കിന് 5 നിലകളിലായി 12855 ച.മീറ്റര്‍ വിസ്തൃതിയാണ് ഉള്ളത്. 20.50 കോടി രൂപയാണ് ബ്ലോക്കിനായി വിവിധ ഘട്ടങ്ങളില്‍ ചിലവഴിച്ചത്. ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ 3 ശുദ്ധജല പോണ്ടുകള്‍, 4 ഓരു ജലപോണ്ടുകള്‍, 2 സ്ലൂയിസുകള്‍, 2 ഫീഡര്‍ കനാലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കുഫോസില്‍ നിന്നും രാജ്യത്തിന് തന്നെ വാഗ്ദാനമായി മാറുന്ന ഒട്ടനവധി പ്രഗത്ഭരായ വിദ്യാര്‍ത്ഥികളാണ് മല്‍സ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്‌മെന്റ് എന്നീ മേഖലകളിലായി വര്‍ഷം തോറും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.