ഗുലാം നബി ആസാദിന് രാജ്യസഭ നല്‍കിയ യാത്ര അയപ്പ് സമ്മേളനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിന് ഉപരിയായി ഗുലാം നബി ആസാദിനുള്ള വ്യക്തിഗുണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചത്. വര്‍ഷങ്ങളായുള്ള ഗുലാം നബിയുമായുള്ള ബന്ധം വിവരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി വിതുമ്പിയത്. ഗുലാം നബി ആസാദിന് മുന്നില്‍ എന്നും തന്റെ വാതിലുകള്‍ തുറന്ന് കിടക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സംഭവം മോദി ഓര്‍ത്തെടുത്തു. സംഭവം ടെലഫോണില്‍ ഗുലാം നബി ആസാദ് വിവരിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു പാഠപുസ്തകമാണ് ഗുലാം നബിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി വിതുമ്പി. ഭരണ പ്രതിപക്ഷ ബെഞ്ചുകള്‍ ഒന്നടങ്കം പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചു.
കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം അംഗം എളമരം കരീമും ഗുലാം നബി ആസാദിന് രാജ്യസഭയില്‍ ആശംസകള്‍ നേര്‍ന്നു. യാത്ര അയപ്പ് സമ്മേളനത്തില്‍ മറുപടി പറഞ്ഞ ഗുലാം നബി ആസാദ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.