നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മല്‍സരിച്ചേക്കും. മല്‍സരിക്കാനുള്ള താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കല്‍പറ്റ തിരഞ്ഞെടുക്കുന്നത്. ഹൈക്കമാന്‍ഡിനും അനുകൂല നിലപാടാണ്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ പ്രാധാന്യം കുറയില്ലെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നും ഗ്രൂപ്പ് സമവാക്യങ്ങളെക്കാള്‍ കൂട്ടായ നേതൃത്വമാണ് പുതിയ കമ്മിറ്റിയെന്നും മുരളീധരന്‍ പറഞ്ഞു
ഉമ്മന്‍ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നു. മുല്ലപ്പള്ളി മല്‍സരിക്കുന്നതില്‍ തെറ്റില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ച നടന്നിട്ടില്ലെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിക്ക് മോഹമില്ലെന്നും പാര്‍ട്ടി ഏല്‍പിച്ചാല്‍ ഉത്തരവാദിത്തമേല്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.