എറണാകുളം: മുവാറ്റുപുഴ താലൂക്കിന്റെ റവന്യൂ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട 20 കേസുകള്‍ തീര്‍പ്പാക്കി. അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ലഭിച്ച 12 പരാതികളും അദാലത്തില്‍ പരിഹാരം കണ്ടു. എ ഡി.എം സാബു കെ. ഐസക്, എച്ച്.എസ്. ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു