റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിവര്‍ണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതില്‍ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 2021 ലെ ആദ്യ മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം.
രാജ്യത്തുടനീളം അതിവേഗത്തില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് ആയെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു. 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്സിന്‍ വിതരണം ചെയ്യാനായി. വികസിത രാഷ്ട്രങ്ങളായ യുഎസിനും യുകെയ്ക്കും ഇതു സാധിക്കുന്നതിന് യഥാക്രമം 18,36 ദിവസങ്ങള്‍ വേണ്ടി വന്നു. കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്സില്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണന- മോദി വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള എന്‍എസ് രാജപ്പനും സാന്‍ഫ്രാന്‍സിസ്‌കോ- ബംഗളൂരു നോണ്‍ സ്റ്റോപ് വിമാനത്തിന് ചുക്കാന്‍ പിടിച്ച എയര്‍ ഇന്ത്യയുടെ വനിതാ ജീവനക്കാരും മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു.