കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എം.പിമാരും എം.എല്‍.എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വാക്സിന്‍ സ്വീകരിക്കുമെന്നാണ് സൂചന.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി. ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിന്‍ വിതരണം ആരംഭിച്ചത്.