സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാല്‍ വില ലിറ്ററിന് അഞ്ചുരൂപ കൂട്ടണമെന്ന മില്‍മ ചെയര്‍മാൻ്റെ ആവശ്യം തള്ളിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വില ഇപ്പോള്‍ വര്‍ധിപ്പിക്കണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ലന്നും പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ് മന്ത്രി പ്രതികരിച്ചു.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിയും കാലിത്തീറ്റ വില വര്‍ധവനവും ചൂണ്ടിക്കാണിച്ചാണ് വില കൂട്ടാന്‍ മില്‍മ ശുപാര്‍ശ ചെയ്തത്.