ഗുരു യോജിരാജ് ബോധിയുടെ മെഡിറ്റേഷന്‍ പ്രോഗ്രാം വെള്ളി (19/2/2021) രാവിലെ 9 മണിക്ക് തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടക്കും. ഗുരു യോഗിരാജ് ബോധിയുടെ നിന്ത്രതത്തില്‍ ധ്യാന പരിശീലനം നല്‍കും. യോഗയും ധ്യാനവും മാനസിക വികാസത്തിനും ഉണര്‍വിനും വളരെ സഹായകം ആയതിനാല്‍ തന്നെ പ്രസക്തി ഉള്ള സാഹചര്യം ആണ് ഈ മഹാമാരി കാലം.
സോക്കര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇത് വഴി കൂടുതല്‍ മാനസിക ബലവും സമാധാനവും കൈ വരിക്കാന്‍ ഇത് സഹായിക്കും എന്ന് പിഎ സലിം കുട്ടി അഭിപ്രായപെട്ടു.
സോക്കര്‍ സ്‌കൂള്‍ തൊടുപുഴ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന പ്രമുഖ സ്ഥാപനം ആണ്. കായികവും പാധ്യേതരവും ആയ പരിശീലനത്തിന് ഒപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ കഴിവുകള്‍ പഠനത്തോട് ഒപ്പം കുട്ടികള്‍ക്ക് ഉണര്‍ത്താന്‍ പരിശീലനം നല്‍കുന്ന ഇടം കൂടി ആണ് സോക്കര്‍ സ്‌കൂള്‍.