രാജ്യത്തെ മെഡിക്കല്‍- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയില്‍ ഈ അധ്യായന വര്‍ഷം മുതല്‍ കാതലായമാറ്റം ഉണ്ടാകും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ വര്‍ഷത്തില്‍ നാല് തവണ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കല്‍ പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണയും നടത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.
പെന്‍ പേപ്പര്‍ ശൈലിയില്‍ നിന്ന് ഇന്ത്യയെക്കാള്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും മാറിയിട്ടും ഇന്ത്യ പഴയ ശൈലിയില്‍ പരീക്ഷ തുടര്‍ന്നു. ഇതിനാണ് ഈ വര്‍ഷം മുതല്‍ സമൂല മാറ്റം ഉണ്ടാകുക. ജെഇഇ മെയിന്‍ പരീക്ഷ 2019 മുതല്‍ രാജ്യത്ത് ഒരുവര്‍ഷം രണ്ട് തവണ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത് ഈ വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി വര്‍ഷത്തില്‍ നാല് തവണയായി ഉയര്‍ത്തും. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിര്‍ദേശിയ്ക്കപ്പെട്ട മാറ്റമാണ് ഏറെ പ്രധാനമാകുക. നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താനാണ് ഇപ്പോഴത്തെ നിര്‍ദേശം. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം അന്തിമ തീരുമാനം കൈകൊള്ളും.
പേന്‍ പേപ്പര്‍ ശൈലിയില്‍ നിന്ന് നീറ്റ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്തിതമാക്കുന്നതിലും യോഗം സുപ്രധാന തീരുമാനം കൈകൊള്ളും. 16 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 13.5 ലക്ഷം പരീക്ഷ എഴുതി. എന്നാല്‍, ഭൂരിപക്ഷം പേര്‍ക്കും യോഗ്യത നേടാനും സാധിച്ചില്ല. മെഡിക്കല്‍ പ്രവേശന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമ്പോള്‍ പരീക്ഷയുടെ സുതാര്യതയും കൂടുതല്‍ വര്‍ധിയ്ക്കും.