മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ നാടിന് കരുത്തായി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരെ പ്രശംസിച്ചും അര്‍ഹമായ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍നാടന്‍. സംസ്ഥാനം കോവിഡ് പ്രതിസന്ധിയോട് പൊരുതുമ്പോള്‍ ആശാ വര്‍ക്കര്‍മാര്‍ ചെയ്യുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് കുഴല്‍ നാടന്‍ പറഞ്ഞു.
‘കോവിഡ് യുദ്ധത്തോട് സംസ്ഥാനം വിവിധ തലത്തില്‍ പോരാടുകയാണ്. എന്നാല്‍ ഒരു പോര്‍ക്കളത്തില്‍ പടപൊരുതുന്നത് കാലാള്‍ പടയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിനോട് നാം പൊരുതുമ്പോള്‍ സ്തുതീര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ആശാവര്‍ക്കര്‍മാരാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. സാധാരണക്കാരായ ഈ സ്ത്രീകള്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവും തന്നെ അതിശയിപ്പിച്ചെന്നും ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചും കുഴല്‍നാടന്‍ നിയമസഭയില്‍ സംസാരിച്ചു.
ആശാവര്‍ക്കര്‍മാരുമായി സംസാരിക്കുകയും അവര്‍ക്ക് എന്താണ് ആവശ്യമെന്ന് അന്വേഷിക്കുകയും ചെയ്തു. പിപിഇ കിറ്റുകളും ഗ്ലൗസുകളുമാണ് അവര്‍ ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധിയില്‍ നിരവധി ജീവനുകള്‍ പൊലിയുമ്പോഴും സ്വന്തം ജീവന്‍ മറന്ന് കോവിഡ് രോഗികളുടെ മടങ്ങി വരവിനും കോവിഡ് മുക്തിക്കായും ഇവര്‍ പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷ പോലും സ്വയം ഉറപ്പ് വരുത്താന്‍ സാധിക്കാതെയാണ്.
ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സര്‍ക്കാരിന്റേതായി 6000 രൂപയും കേന്ദ്ര സര്‍ക്കാരിന്റെ 2000 രൂപയുമാണ്. ഇത് അവര്‍ ചെയ്യുന്ന സേവനത്തിന് മതിയായ വേതനമല്ല. ഏറ്റവും അടിയന്തിരമായി ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നും മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു.