ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റ് കാണാനെത്തിയ ഒരു ആരാധകന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
നിലവില്‍ ഇയാള്‍ ഐസൊലേഷനിലാണ്. ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധ ഉണ്ടായത് എന്നതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്. അതേസമയം, സിഡ്‌നിയില്‍ വര്‍ധിക്കുന്ന കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മൂന്നാം ടെസ്റ്റില്‍ സ്റ്റേഡിയത്തിലെ കാഴ്ചക്കാര്‍ കുറയും. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 25 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുക. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളൊക്കെ അസാധുവായി. ഇവര്‍ക്ക് പണം തിരികെ നല്‍കും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഒ നിക്ക് ഹോക്ക്ലി ആണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം ഏഴിനാണ് സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യത്തെ ടെസ്റ്റ് ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ കൂടി പരമ്പരയില്‍ ബാക്കിയുണ്ട്.